Banner Ads

കോന്നിയിൽ കടുവയെ ; ചത്തനിലയിൽ കണ്ടെടുത്തു

പത്തനംതിട്ട:കോന്നിയിൽ കടുവയെ ചത്തനിലയിൽ കണ്ടെത്തി. കുമ്മണ്ണൂർ കാഞ്ഞിരപ്പാറയിലെ വനത്തിലാണ് കടുവയുടെ ജഡം കണ്ടെടുത്തത്.എങ്ങനെയാണ് ചത്തതെന്ന് സ്ഥിതീകരിക്കാൻ കണ്ടെത്താൻ ജഡം പോസ്റ്റുമോർട്ടം നടത്തും. ആഴ്ചകൾക്ക് മുൻപ് അച്ചൻകോവിലാറ്റിൽ കല്ലേലിക്കടവിൽ കടുവയുടെ കൂട്ടിയുടെ ജഡം കണ്ടെത്തിയിരുന്നു.

കോന്നി വനം റേഞ്ചിലെ വനമേഖലയോട് ചേർന്ന കല്ലേലി ജനവാസ മേഖലയുടെ സമീപത്തെ സൗത്ത് കുമരംപേരൂർ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലാണ് ജഡം കണ്ടെത്തിയത്. ഒരു വയസുള്ള ആൺ കടുവയാണ് ചത്തത്. നാല് ദിവസത്തെ പഴക്കമുള്ള ജഡം ആറ്റിലൂടെ ഒഴുകി വന്ന് നദിയിലെ മൺതിട്ടയിൽ തങ്ങിനിന്ന നിലയിലായിരുന്നു വനംവകുപ്പ് വെറ്ററിനറി ഓഫിസർ ഡോ. ബി.ജി.സിബി.മൃഗസംരക്ഷണ വകുപ്പിലെ വെറ്ററിനറി സർജൻ മഡാ ആനന്ദ് ആർ. കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ കുമ്മണ്ണൂർ ഫോറസ്റ്റ് സ്റ്റേഷനിൽ പോസ്റ്റേറ്റ്മാർട്ടം നടത്തിയ ശേഷം ജഡം മറവുചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *