Banner Ads

അതിരപ്പള്ളി വെറ്റിലപ്പാറയിൽ വീണ്ടും പുലിയിറങ്ങി; പശുക്കുട്ടിയെ കൊന്നു

തൃശൂർ : അതിരപ്പള്ളി വെറ്റിലപ്പാറ പതിനാലിൽ വീണ്ടും പുലിയിറങ്ങി. പുതിയേടത്ത് സുരേന്ദ്രന്റെ പശുക്കുട്ടിയെയാണ് പുലി ആക്രമിച്ചു കൊന്നത്. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് സുരേന്ദ്രന്റെ പശുക്കുട്ടിയെ പുലി പിടികൂടുന്നത്. പുലർച്ചെയാണ് സംഭവം. പശുവിന്റെ വയറും ആന്തരികാവയവങ്ങളും പുറത്തുവന്ന നിലയിലായിരുന്നു.

പശുക്കുട്ടിയെ പുലി പൂർണ്ണമായും ഭക്ഷിച്ചിട്ടില്ല.ഒരു മാസം മുൻപ് സമാനമായ സംഭവം ഉണ്ടായപ്പോൾ നാട്ടുകാരും സുരേന്ദ്രനും വനംവകുപ്പിന് പരാതി നൽകിയിരുന്നുവെങ്കിലും ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാർ ആരോപിച്ചു. സംഭവത്തെ തുടർന്ന് നാട്ടുകാർ പരിഭ്രാന്തിയിലാണ്.