Banner Ads

ഓണനാളുകളിലേക്ക് മിഴിതുറന്ന് തൃശൂർ; തെക്കേ ഗോപുരനടയിൽ ഭീമൻ അത്തപ്പൂക്കളം

തൃശ്ശൂർ:ഓണത്തെ വരവേറ്റ് തൃശൂരിൽ ആഘോഷങ്ങൾക്ക് കൊടിയേറി. ഇതിന്റെ ഭാ​ഗമായി വടക്കുംനാഥ ക്ഷേത്രത്തിലെ തെക്കേ ഗോപുര നടയിൽ ഭീമൻ അത്തപ്പൂക്കളമൊരുക്കി. ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചുകൊണ്ട് മേയർ എംകെ വർഗീസ് കൊടിയുയർത്തി. സായാഹ്ന സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് അത്തപ്പൂക്കളം ഒരുക്കിയത്.

പുലർച്ചെ 3 മണിക്കാണ് അത്തപ്പൂക്കളമിടൽ ആരംഭിച്ചത്. 60 അടി വ്യാസത്തിൽ നിർമിച്ചിരിക്കുന്ന പൂക്കളത്തിൽ 1500 കിലോയോളം പൂക്കളാണ് ഉപയോ​ഗിച്ചിരിക്കുന്നത്. കൊടിയേറ്റിന് ശേഷം ഭിന്നശേഷിക്കാരുടെ മേളവും ഉണ്ടായി. മേളത്തിനൊപ്പം മേയറും ചുവടുവെച്ചു.