Banner Ads

തൃശൂർ കൊടകരയിൽ ; രണ്ടുപേർ വെട്ടേറ്റു മരിച്ചു

തൃശൂർ: ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം.കൊടകരയിൽ രണ്ടുപേർ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടത് കല്ലിങ്ങപ്പുറം വീട്ടിൽ സുജിത്ത് (29), മഠത്തിൽ പറമ്ബിൽ അഭിഷേക്(28) എന്നിവരാണ് മരിച്ചത്. അഭിഷേകും മറ്റു രണ്ടുപേരും ചേർന്ന് സുജിത്തിനെ വീട്ടിൽ കയറി ആക്രമിക്കുകയായിരുന്നു. സംഘർഷത്തിൽ അഭിഷേകിനും കുത്തേൽക്കുകയായിരുന്നു. നാല് വർഷം മുമ്ബ് ക്രിസ്മസ് രാത്രിയിൽ അഭിഷേകിന്റെ സുഹൃത്തായ വിവേകിനെ സുജിത്ത് ആക്രമിച്ചിരുന്നു. അന്ന് സുജിത്തിന്റെ കുത്തേറ്റ വിവേകും സംഘവുമാണ് ഇന്നലെ സുജിത്തിന്റെ വീട്ടിലെത്തി ആക്രമിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *