
തൃശൂർ: തൃശൂരിൽ പട്ടാപ്പകൽ യുവാക്കളുടെ ഗുണ്ടായിസം. തൃശൂരിലെ അഞ്ചേരിച്ചിറയിലെ കടയിലാണ് മൂന്ന് യുവാക്കൾ കത്തികാട്ടി ഗുണ്ടായിസം കാട്ടിയത്.യുവാക്കളുടെ അതിക്രമത്തിൽ കടയുടമയ്ക്ക് മർദനമേൽക്കുകയും ചെയ്തു.അക്രമത്തിനിടെ പോലീസ് സ്ഥലത്തെത്തിയെങ്കിലും പോലീസ് ജീപ്പ് കണ്ടതോടെ യുവാക്കൾ ഇറങ്ങിയോടി. പിന്നീട് ഒരു ഓട്ടോയിൽ കയറി രക്ഷപ്പെട്ടു