
നോയിഡ : കളിച്ച് കൊണ്ടിരിക്കുന്നതിനിടെ കെട്ടിടത്തിന്റെ 27-ാം നിലയില്‍ നിന്ന് താഴേക്ക് വീണ മൂന്ന് വയസുകാരി ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍. ഗ്രേറ്റര്‍ നോയിഡയിലെ ഗോറിലാണ് സംഭവം. 12-ാം നിലയുടെ ബാല്‍ക്കണിയില്‍ തങ്ങി നില്‍ക്കുകയായിരുന്നു കുട്ടി. ആന്തരീകാവയവങ്ങള്‍ക്കുള്‍പ്പടെ പരിക്ക് സംഭവിച്ചു.പരിക്കേറ്റ കുട്ടി ചികിത്സയിലാണ്.
വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. അമ്മ ഭക്ഷണം പാചകം ചെയ്‌ത് കൊണ്ടിരിക്കുന്നതിനിടെയാണ് ബാല്‍ക്കണിയില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടി താഴേക്ക് വീണത് എന്നാണ് റിപ്പോര്‍ട്ട്. ബാല്‍ക്കണിയില്‍ കുട്ടി വീണുകിടക്കുന്നതും കുട്ടിയെ ഒരു യുവാവ് എടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന്റെയും വീഡിയോ പുറത്തുവന്നിട്ടുണ്ട്. കുട്ടിക്ക് ആവശ്യമായ എല്ലാ ചികിത്സയും നല്‍കുന്നുണ്ടെന്നും ആരോഗ്യനില നിരീക്ഷിച്ചുവരികയാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.