തിരുവനന്തപുരം : താര സംഘടനയായ അമ്മയില്‍ തെരഞ്ഞെടുപ്പ് ഉടൻ ഉണ്ടാകില്ല. ഹേമ കമ്മറ്റി റിപ്പോർട്ടിലെ 20 പേർക്ക് എതിരായി നൽകിയ മൊഴികളില്‍ കേസ് എടുത്താല്‍ കൂടുതല്‍ താരങ്ങള്‍ കുടുങ്ങുമോ എന്ന ആശങ്കയിലാണ് തീരുമാനം. നടന്മാർക്കെതിരായി ബലാത്സംഗപീഡന കേസിൽ പരാതി നല്‍കിയ ആലുവ സ്വദേശിയായ നടിക്കെതിരായി എടുത്ത പോക്സോ കേസ് ചെന്നൈ ക്രൈം ബ്രാഞ്ചിനു കൈമാറും.
ഇത് കാരണമാണ് താല്‍ക്കാലിക കമ്മിറ്റി പരമാവധി നാള്‍ മുന്നോട്ടു കൊണ്ടുപോകാനുള്ള തീരുമാനത്തിൽ എത്തിയത്. സംഘടനാ ചട്ടപ്രകാരം ഒരു വർഷം വരെ ഇത് തുടരാം. നിലവിലുള്ള പ്രശ്നങ്ങളെല്ലാം ഒതുങ്ങിയ ശേഷമാകും പുതിയ തിരഞ്ഞെടുപ്പ്. സംഭവം നടന്നത് ചെന്നൈയില്‍ ആയതിനാലാണ് ഈ തീരുമാനം. റൂറല്‍ പോലീസ് ഡിജിപിയ്ക്ക് റിപ്പോർട്ട് കൈമാറിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ നടി തന്നെ അപമാനിച്ചെന്ന ബാലചന്ദ്രമേനോൻ നൽകിയ പരാതിയും ചെന്നൈ പോലീസിന് കൈമാറും.