തൃശ്ശൂർ : പ്രസിദ്ധമായ ഉത്രാളികാവ് ക്ഷേത്രത്തിൽ ഭണ്ഡാരം കുത്തിത്തുറന്ന് 5000 രൂപ അപഹരിച്ചു. ഗുരുതി തറയുടെ മുൻവശത്തുള്ള ഭണ്ഡാരംകുത്തിത്തുറന്ന് രാത്രിയാണ് സംഭവം നടത്തിയതെന്ന് കരുതുന്നു. ഇന്ന് രാവിലെ ഉദ്യോഗസ്ഥർ മോഷണം നടന്നതായി കണ്ടെത്തി. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
വടക്കാഞ്ചേരി പോലീസ് രാവിലെ 9 മണിയോടെ സ്ഥലത്തെത്തി ഊത്രാളികാവ് ക്ഷേത്രത്തിലെ മോഷണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
ക്ഷേത്രത്തിലെ സിസിടിവിയിലെ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പ്രതി എറണാകുളം സ്വദേശിയായ കുപ്രസിദ്ധ മോഷ്ടാവ് വാവ അനിൽ ആണെന്ന് തിരിച്ചറിഞ്ഞു. അനിൽ കടന്നതായാണ് പോലീസ് കരുതുന്നത്. ക്ഷേത്രപരിസരത്തിന് പിന്നിലെ റെയിൽവേ ട്രാക്കിലൂടെയാണ് മോഷ്ടാവ് എത്തിയതെന്നണ് പോലീസ് കരുതുന്നത്.