Banner Ads

കാത്തിരിപ്പിന് വിരാമം; സംസ്ഥാനത്ത് നെല്ലുസംഭരണം ഇന്ന് മുതൽ

തിരുവനന്തപുരം : സംസ്ഥാനത്ത് നെല്ലുസംഭരണം ഇന്ന് മുതൽ (നവംബർ 1) ആരംഭിക്കും. ഇതുമായി ബന്ധപ്പെട്ട് രണ്ട് പ്രധാന മില്ലുടമകളുമായി സർക്കാർ ധാരണയിലെത്തിയതായി റിപ്പോർട്ടുണ്ട്. കുട്ടനാട്ടിലും തൃശൂരിലും ഉടൻ സംഭരണം തുടങ്ങാനാണ് തീരുമാനം. മറ്റ് മില്ലുടമകളുമായി നെല്ലുസംഭരണ വിഷയത്തിൽ ചർച്ചകൾ തുടരുകയാണെന്ന് സർക്കാർ അറിയിച്ചു. ഭക്ഷ്യ-കൃഷി വകുപ്പ് മന്ത്രിമാരും ഉദ്യോഗസ്ഥരും സംയുക്ത യോഗം ചേർന്ന് നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തി.