Banner Ads

ചാർജ് ചെയ്യാൻ വെച്ച ടോർച്ച് പൊട്ടിത്തെറിച്ച്; വന്ന അപകടം, കത്തിനശിച്ചത് 3 ലക്ഷം രൂപയുടെ വീട്ടുപകരണങ്ങൾ

മലപ്പുറം: ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം,നടക്കാവ് കാലടി റോഡിലെ വലിയ പീടിയേക്കൽ ഫാരിസിൻ്റെ വീട്ടില്‍ ചാർജിനിട്ട ടോർച്ച് പൊട്ടിത്തെറിക്കുകയായിരുന്നു.വീടിൻ്റെ കിടപ്പ് മുറിക്ക് തീ പിടിച്ച് നാശനഷ്ടം വൻതോതിലാണ് സംഭവിച്ചത്.അപകട സമയത്ത് വീട്ടുകാരെല്ലാം പുറത്തായതിനാൽ അപകടം ഒഴിവായി നാട്ടുകാരും പിന്നീട് പൊന്നാനിയിൽ നിന്നെത്തിയ അഗ്നിശമന സേനയും ചേര്‍ന്നാണ് തീയണച്ചത്. കിടപ്പുമുറിയിലുണ്ടായിരുന്ന മുഴുവൻ സാമഗ്രികളും കത്തിനശിച്ചു. 3 ലക്ഷം രൂപയുടെ നാശങ്ങൾ സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തല്‍



Leave a Reply

Your email address will not be published. Required fields are marked *