Banner Ads

റഡാർ തകരാറിനെ തുടർന്ന് തിരുവനന്തപുരം-ഡൽഹി എയർ ഇന്ത്യ വിമാനം അടിയന്തരമായി ചെന്നൈയിൽ ഇറക്കി.

ചെന്നൈ:വിമാനത്തിന്റെ റഡാറിന് തകരാർ സംഭവിച്ചതിനെത്തുടർന്ന് തിരുവനന്തപുരം-ഡൽഹി എയർ ഇന്ത്യ വിമാനം ചെന്നൈയിൽ അടിയന്തരമായി ഇറക്കി. 160 യാത്രക്കാരുണ്ടായിരുന്ന വിമാനത്തിൽ കേരളത്തിൽ നിന്നുള്ള നാല് എംപിമാരും തിരുനെൽവേലി എംപിയും ഉണ്ടായിരുന്നു.

തിരുവനന്തപുരത്ത് നിന്ന് രാത്രി 7.50-ന് പുറപ്പെട്ട AI 2455 വിമാനത്തിലാണ് തകരാർ കണ്ടെത്തിയത്. പറന്നുയർന്ന് ഒരു മണിക്കൂറിന് ശേഷമാണ് റഡാറിന് തകരാറുണ്ടെന്ന് മനസ്സിലാക്കിയത്. ഉടൻതന്നെ വിമാനം ചെന്നൈ വിമാനത്താവളത്തിൽ ഇറക്കാൻ അനുമതി തേടി. എന്നാൽ, റൺവേയിൽ മറ്റൊരു വിമാനം ഉണ്ടായിരുന്നതുകൊണ്ട് അടിയന്തരമായി ഇറക്കാൻ സാധിച്ചില്ല. കുറച്ച് സമയത്തിന് ശേഷം വിമാനം സുരക്ഷിതമായി നിലത്തിറക്കി.

യാത്രക്കാരിൽ കെ.സി. വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, കെ. രാധാകൃഷ്ണൻ, റോബർട്ട് ബ്രൂസ് എന്നീ എംപിമാരും ഉണ്ടായിരുന്നു.