ചെന്നൈ :തമിഴ്‌നാട്ടില്‍ പ്രതിയെ പിടികൂടുന്നതിനായി ബൈക്കില്‍ പിന്തുടർന്നിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ദാരുണാന്ത്യം.മാധവരാം കോളനി പോലീസ് സ്റ്റേഷനിലെ എസ്‌ഐ ജയശ്രീ (33) കോണ്‍സ്റ്റബിള്‍ നിത്യ (27) എന്നിവരാണ് കൊല്ലപ്പെട്ടത്.തിങ്കളാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത് പോലീസുകാര്‍ ഇരുചക്ര വാഹനത്തിലാണ് യാത്ര ചെയ്തിരുന്നത്.
അമിതവേഗത്തിലെത്തിയ കാര്‍ പിന്നില്‍ നിന്ന് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു . ഇരുവും തെറിച്ചു വീണു എസ്‌ഐ ജയശ്രീ സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു . നിത്യയെ ഉടനെ ചെങ്കല്‍പ്പെട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.ചെന്നൈ -തിരുച്ചിറപ്പളളി ദേശീയ പാതയില്‍ മേല്‍മറുവത്തൂരിന് സമീപമായിരുന്നു അപകടം.
സംഭവത്തില്‍ കറോടിച്ചിരുന്നയാളെ പോലീസ് പിടികൂടിയട്ടുണ്ട് .തിരുവണ്ണാമലയില്‍ നിന്ന് എ മദന്‍കുമാര്‍ എന്നയാളെയാണ് മേല്‍വത്തൂര്‍ പോലീസ് അറസ്റ്റ് ചെയ്തത് . അപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് മദന്‍കുമാറിനെ ആശുപത്രിയില്‍ ചികിത്സ തേടിതയിരുന്നു . സംഭവത്തില്‍ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു .ഇന്‍സ്റ്റഗ്രാമില്‍ രണ്ടുലക്ഷത്തിലധികം ഫോളോവേഴസുളള താരമാണ് ജയശ്രീ. ബൈക്ക് ഓടിക്കുന്ന റീല്‍സുകളാണ് ജയശ്രീ കൂടുതലായും പങ്കുവെക്കാറുളളത്