ഇന്ന് കണ്ണൂര്‍ മലപ്പുറം, ജില്ലകളിലാണ് അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.കൂടാതെ ഇന്ന് ഇടുക്കി, പാലക്കാട്, കോഴിക്കോട്,പത്തനംതിട്ട, വയനാട്, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.കേരളത്തില്‍ ഇന്നടക്കം 3 ദിവസം കൂടി അതിശക്ത മഴ മുന്നറിയിപ്പ് തുടരും എന്ന കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട് കൂടാതെ നാളെ പാലക്കാട്, മലപ്പുറം, കോഴിക്കോട്, ഇടുക്കി, വയനാട് ജില്ലകളിലും മറ്റന്നാൾ ഇടുക്കി, തൃശൂര്‍, പാലക്കാട്,മലപ്പുറം, കോഴിക്കോട്, വയനാട്,എറണാകുളം,കാസര്‍ഗോഡ് കണ്ണൂര്‍, ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.