Banner Ads

ഫുട്‌ബോൾ പൂരത്തിന് കളമൊരുങ്ങി; മെസ്സിക്ക് പുറമെ മാർട്ടിനസും ഡിപോളും, അർജന്റീന ടീം കേരളത്തിലേക്ക്

തിരുവനന്തപുരം : കേരളത്തിലെ ഫുട്ബോൾ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് അർജന്റീന ഫുട്ബോൾ ടീം നവംബറിൽ എത്തും. കേരളത്തിൽ നടക്കുന്ന മത്സരങ്ങൾക്കായി ലയണൽ മെസ്സിയുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക സ്ക്വാഡിനെ പ്രഖ്യാപിച്ചു. ലോകകപ്പ് നേടിയ ടീമിലെ മിക്ക പ്രധാന താരങ്ങളും മെസ്സിപ്പടയിൽ അണിനിരക്കും.

എയ്ഞ്ചൽ ഡി മരിയ, എൻസോ ഫെർണാണ്ടസ് എന്നിവർ മാത്രമാണ് സ്ക്വാഡിൽ ഉൾപ്പെടാത്ത പ്രധാന താരങ്ങൾ. പരിശീലകൻ ലയണൽ സ്കലോണിയും ടീമിനൊപ്പം കൊച്ചിയിൽ എത്തും. ഫുട്ബോളിനെ അത്രയേറെ സ്നേഹിക്കുന്ന കേരളത്തിൽ ഇത്രയും വലിയൊരു ലോകോത്തര ടീം എത്തുന്നത് ഇന്ത്യൻ കായിക ചരിത്രത്തിലെ തന്നെ ഒരു വലിയ നാഴികക്കല്ലായി മാറും.

കേരളത്തില്‍ വരുന്ന അർജന്റീന സ്‌ക്വാഡ് : ലയണല്‍ മെസ്സി, എമിലിയാനോ മാർട്ടിനസ്, അലക്‌സിസ് മക് അലിസ്റ്റർ, റോഡ്രിഗോ ഡിപോള്‍, നിക്കോളസ് ഒറ്റമെൻഡി, ജൂലിയൻ അല്‍വാരസ്, ലൗത്താറോ മാർട്ടിനസ്, ഗോണ്‍സാലോ മോൻടിയല്‍, നിക്കോളസ് ടഗ്ലിയാഫിക്കോ, ജുവാൻ ഫോയ്ത്ത്, മാർക്കസ് അക്യുന, എസക്വല്‍ പലാസിയോസ്, ജിയോവാനി ലൊ സെല്‍സോ, ലിയാൻട്രോ പരെഡെസ്, നിക്കോ ഗോണ്‍സാലസ്, തിയാഗോ അല്‍മാഡ, ക്രിസ്റ്റ്യൻ റൊമേറോ, നഹ്വല്‍ മൊളീന.