
സ്വകാര്യ ബസ്സിൽ ദേഹാസ്വസ്ഥ്യത്തെ തുടർന്ന് കുഴഞ്ഞുവീണ യാത്രക്കാരിക്ക് ബസ് ജീവനക്കാർ രക്ഷകരായി. മണ്ണാർക്കാട് ഷൊർണൂർ റൂട്ടിൽ സർവീസ് നടത്തുന്ന പി കെ എസ് ബസ്സിൽ കയറിയ യാത്രക്കാരിയാണ് കുഴഞ്ഞുവീണത്. യാത്രക്കാരിയുടെ ജീവൻ രക്ഷിക്കാൻ ബസ് നേരെ സ്വകാര്യ ആശുപത്രിയിലേക്ക് കയറ്റുകയായിരുന്നു.
വാണിയംകുളം പി കെ ദാസ് ആശുപത്രിയിലേക്കാണ് ഇവരെയും കൊണ്ട് ബസ് എത്തിയത്. കോതകുർശ്ശി പിന്നിട്ട് കോതയൂർ വായനശാല സ്റ്റോപ്പ് എത്താറായപ്പോഴാണ് യാത്രക്കാരി മഞ്ജുനാഥ് ബസ്സിനുള്ളിൽ കുഴഞ്ഞുവീണ് അബോധാവസ്ഥയിൽ ആയത്. പിന്നീടുള്ള സ്റ്റോപ്പുകളിൽ നിർത്തി ആളെ കയറ്റാതെ നേരെ ഡ്രൈവർ വണ്ടി ആശുപത്രിയിലേക്ക് വിടുകയായിരുന്നു.
തൃക്കടിരി സ്വദേശിയായ ഡ്രൈവർ നിയാസും, കോതകുർശ്ശി കുറ്റിക്കോട് സ്വദേശിയായ കണ്ടക്ടർ ജയേഷ് ചേർന്നാണ് സമയോചിതമായി ഇടപെടലിലൂടെ യാത്രക്കാരിക്ക് ജീവൻ തിരിക്കും നൽകിയത്. വാണിയംകുളത്തെ പി കെ ദാസ് ആശുപത്രിയിൽ നിന്നും ചികിൽക്കു ശേഷം ഇവർ ആശുപത്രി വിട്ടതായി അധികൃതർ അറിയിച്ചു