നോർത്ത് കൊറിയ : ഇതിന് മുൻപ് എപ്പോഴെങ്കിലും നിങ്ങൾ റി സോൾ ജൂ എന്ന പേര് കേട്ടിട്ടുണ്ടോ? പലരും കേൾക്കാൻ സാധ്യതയില്ല. ലോകത്തിൽ ഏറ്റവും കൂടുതൽ അറിയപ്പെടുന്നതും പേടിക്കുന്നതുമായ ഒരാളുടെ ഭാര്യ ആയിരിന്നിട്ട് കൂടി ഇവരെകുറിച്ച് കുറച്ച് കാര്യങ്ങൾ മാത്രമേ ലോകത്തിന് അറിയൂ. അതിന് കാരണം മറ്റൊന്നുമല്ല കിം ജോംഗ് ഉൻ തന്നെയാണ്. അദ്ദേഹത്തിന്റെ ഭാര്യ പാലിക്കുന്ന അല്ലെങ്കിൽ പാലിക്കേണ്ടതായി വരുന്ന വിചിത്രമായ കുറച്ച് നിയമങ്ങളെ കണ്ടു നോക്കാം നമുക്ക്.
റി സോൾ ജൂ എന്ന പേരിലാണ് കിം ജോംഗ് ഉന്നിന്റെ ഭാര്യ അറിയപ്പെടുന്നത്. എന്നാൽ ഇതല്ല അവരുടെ യഥാർത്ഥ പേര്. ഇത്തരത്തിൽ പേര് മാറ്റിയിരിക്കുന്നത് എന്തിനാണ് എന്ന് അറിയാമോ ? ഭാര്യയുടെ കുടുംബ പാരമ്പര്യത്തെക്കുറിച്ചും പേരിൽ നിന്ന് കണ്ടെത്താവുന്ന മറ്റ് പ്രധാന കാര്യങ്ങളെ കുറിച്ചും ഉള്ള വിവരങ്ങൾ മറ്റുള്ളവർ അറിയാതെ ഇരിക്കാൻ വേണ്ടിയാണ്. ആദ്യമായിട്ടുമില്ല ഇങ്ങനെ പേര് മാറ്റുന്നത്. കിം ജോംഗ് ഉന്നിന്റെ അമ്മയായ കോ യോങ് ഹുയി പൊതുസമൂഹത്തിൽ അറിയപ്പെട്ടിരുന്നത് റി ഉൻ സിൽ എന്ന പേരിലായിരുന്നു.
ഇവരുടെ കഴിഞ്ഞ കാലത്തെക്കുറിച്ച് പറയുകയാണെങ്കിൽ നോർത്ത് കൊറിയയിലെ പ്രധാന വ്യക്തിയെന്ന നിലയിൽ റി സോൾ ജുവിന് രാജ്യത്തെ ജനങ്ങളുടെ മുന്നിലും ലോകത്തിന് മുന്നിലും തന്റെ ഏറ്റവും നല്ല വ്യക്തിത്വം മാത്രമേ തുറന്ന് കാണിക്കാൻ പാടുള്ളൂ.അവർ മുൻപ് എങ്ങനെ ആയിരുന്നുവെന്ന് പറഞ്ഞ് പരത്തേണ്ട ആവശ്യകതയില്ല എന്നാണ് നിബന്ധന. റി സോൾ ജു നോർത്ത് കൊറിയയിലെ യൂത്ത് സ്റ്റുഡന്റ് കോർപറേഷൻ ഗ്രൂപ്പിലെ പ്രധാന ചിയർ ലീഡറായിരുന്നു. ആ കാലത്ത് നോർത്ത് കൊറിയൻ ടീമിനെ സപ്പോർട്ട് ചെയ്യാനായി ചൈനയിൽ പല സ്ഥലങ്ങളിലും പോകാൻ അവസരം കിട്ടിയിരുന്നു അവർക്ക്.
കൂടാതെ ഉൻ ഹാൻസു എന്ന ഓർക്കസ്ട്രയിലെ നല്ലൊരു ഗായിക കൂടിയായിരുന്നു റി സോൾ ജു. ഇതുപ്പോലെയുള്ള ഒരു പരുപാടിക്കിടയിലാണ് ഇവർ കിംഗ് ജോംഗ് ഉന്നിനെ കണ്ട് മുട്ടിയത് എന്ന്പറയപ്പെടുന്നു. എന്നാൽ അവരുടെ ഈ മ്യൂസിക് ബാൻഡിനെ കുറിച്ച് ലോകം അറിയാൻ പാടില്ല എന്നാണ് കല്പന. ഇതിന്റെ ഭാഗമായി കിംഗ് ജോംഗ് ഉന്നിന്റെ ഉത്തരവ് അനുസരിച്ച് ഉദ്യോഗസ്ഥർ ജനങ്ങളുടെ കൈവശമുള്ള റി സോൾ ജുവിന്റെ വീഡിയോകളും പാട്ടുകളുമടങ്ങുന്ന സി ഡി, യു എസ് ബി തുടങ്ങിയവ കണ്ട് പിടിച്ച് നശിപ്പിക്കാറുണ്ട്. കൂടാതെ റി സോൾ ജുവിന്റെ മ്യൂസിക് ബാക്ക്ഗ്രൗണ്ട് അറിയാവുന്ന ഉൻ ഹാൻസു ഓർക്കസ്ട്രയിലെ 9 സംഗീതജ്ഞരെ വധിക്കുകയും ചെയ്തു എന്നാണ് റിപ്പോർട്ട്.
കൊറിയൻ സംസ്കാരം അനുസരിച്ച് ഗർഭിണികൾ ഒരിക്കലും ജോലി ചെയ്യാനോ ചെറിയ എക്സിർസൈസ് പോലും ചെയ്യാനോ പാടില്ലായെന്നാണ്നിബന്ധന. എന്നാൽ കിം ജോംഗ് ഉന്നിന്റെ ഭാര്യക്ക് ഗർഭിണി ആയപ്പോൾ പാലിക്കേണ്ടി വന്നത് ഇതിലും വലിയ നിയന്ത്രങ്ങളാണ്. കാരണം എന്താണ് എന്ന് പോലും അറിയിക്കാതെ തുടർച്ചയായ 7 മാസം പൊതുസമൂഹത്തിന് മുഖംകൊടുക്കാതെ മറഞ്ഞ് ജീവിക്കുകയായിരുന്നു റി സോൾ ജു. ഇതിന്റെ കാരണം ഗർഭിണി ആയതാണ് എന്ന് പറയപ്പെടുന്നു.
കിം ജോംഗ് ഉൻ ഭാര്യയെ തടവിൽ ആക്കിയിരിക്കാം എന്നായിരുന്നു മറ്റു ചിലർ വിശ്വസിച്ചിരുന്നത്.പിന്നീട് 50 ദിവസങ്ങൾക്ക് ശേഷം 2012 ൽ കിം ജോംഗ് ilന്റെ മരണാനന്തര ചടങ്ങിൽ സോൾ ജു എത്തിയപ്പോൾ അവർ ഗർഭിണിയാണ് എന്ന് പലരും ഉറപ്പിച്ചു. 2013 ൽ കിം ജോംഗ് ഉന്നിന്റെ സുഹൃത്തായ പ്രമുഖ ബാസ്‌ക്കറ്റ് ബോൾ പ്ലെയർ ഡെന്നിസ് റോഡ്‌മാൻ ജു എ എന്നുപേരുള്ള അവരുടെ പെൺകുട്ടിയെ കണ്ടതായി പറഞ്ഞു. 2010,2017 വർഷങ്ങളിൽ മറ്റ് രണ്ട് കുട്ടികൾ കൂടി അവർക്ക് ഉണ്ടായി എന്നാണ് പറയപ്പെടുന്നത്. ആ വർഷങ്ങളിലെല്ലാം തന്നെ സോൾ ജുവിനെ കാണാൻ ഇല്ലായെന്നത് ഇങ്ങനത്തെ ഊഹങ്ങൾക്ക് ശക്തി പകരുന്നതാണ്.
മൂന്ന് തലമുറകളായി ഒരേ കുടുംബത്തിലുള്ളവരാണ് നോർത്ത് കൊറിയ ഭരിക്കുന്നത്. ഇത് അപ്രതീക്ഷിതമായി സംഭവിക്കുന്നതല്ല അത് അവിടെയുള്ള നിയമം ആണ്. കിം രാജ വംശം നിലനിന്ന് പോകുവാനായി ten principles for the establishment of a monolithic ideology system എന്ന നിയമ സംവിധാനം അവിടെ എഴുതപ്പെട്ടിട്ടുണ്ട്. അത് പ്രകാരം കിം രാജവംശത്തിൽ ഉള്ളവരാകണം രാജ്യത്തിൻറെ തലവൻ. മാത്രമല്ല കിംന്റെ തലമുറയിൽ പെടുന്ന ആൺകുട്ടി തന്നെയാവണമെന്നും ഉണ്ട്. റി സോൾ ജുവിന്റെ മക്കളിൽ നിന്നുമാണ് ഇതിലെ 4 മത്തെ തലമുറയിലെ നേതാവിനെ തീരുമാനിക്കുന്നത്.
2010ലും, 2013ലും കിംഗ് ജോംഗ് ഉന്നിനും സോൾ ജുവിനും ഉണ്ടായത് പെൺകുട്ടികളാണ്എന്നാണ് റിപ്പോർട്ടുകൾ. രണ്ട് കുട്ടികൾ ആണ് കൊറിയൻ കുടുംബത്തിൽ സാധാരണ കണ്ട് വരാറുള്ളത്. എന്നാൽ സോൾ ജുവിന് 2013 ൽ മൂന്നാമതൊരു കുഞ്ഞ് കൂടി ജനിച്ചുവെന്നും അത് ആൺകുട്ടി ആയിരിക്കും എന്നാണ് എല്ലാവരും വിശ്വസിക്കുന്നത്. ഒന്നിൽ കൂടുതൽ വിവാഹം നോർത്ത് കൊറിയയിൽ പാടില്ലായെന്നാണ് നിയമം, എന്നാൽ കിം ജോംഗ് ഉന്നിന് അത് ബാധകമല്ല. വംശം നിലനിർത്താൻ വേണ്ടി അടുത്ത തലമുറയ്ക്ക് ജന്മം നല്കാൻ ഭാര്യക്ക് കഴിയുന്നില്ലായെങ്കിൽ നേതാവിന് മറ്റ് സ്ത്രീകളെ അതിനായി സ്വീകരിക്കാം എന്നാണ്. കിം ജോംഗ് ഉൻ തന്റെ പിതാവിന്റെ പല ഭാര്യമാരിൽ ഒരാളുടെ മകനാണ് എന്നതാണ് വാസ്തവം. കിം ജോംഗ് ഉന്നിനൊപ്പം ഭാര്യ സോൾ ജു അല്ലാതെ മറ്റ് സ്ത്രീകളെയും കാണാറുണ്ട് എന്നും റിപ്പോർട്ടുകൾ ഉണ്ട്.
രണ്ടാളുകളുടെ പരസ്പര സ്നേഹത്തിന്റെ പുറത്ത് നടത്തുന്നതാണ് നമ്മുടെ ഒക്കെ നാട്ടിൽ വിവാഹം എന്ന് പറയുന്നത്. എന്നാൽ നോർത്ത് കൊറിയയിൽ രാഷ്ട്രീയ നിലനില്പിനാണ് മുൻതൂക്കം നൽകുന്നത്. അച്ഛൻ മകന് വേണ്ടി കുറെ പേരിൽ നിന്ന് ഏറ്റവും നല്ലത് എന്ന് തോന്നുന്ന ഒരാളെ തിരഞ്ഞെടുത്ത് വിവാഹം നടത്തുന്ന രീതിയാണ് ഉള്ളത്. ഇങ്ങനെ തന്നെയാണ് 2009 ൽ കിം ജോംഗ് ഉന്നിനും റി സോൾ ജുവിനും സംഭവിച്ചിട്ടുണ്ടായിരിക്കുക. 2008 ൽ കിം ജോംഗ് ഉന്നിന്റെ പിതാവിന് സ്ട്രോക്ക് വന്നപ്പോൾ മരണം സംഭവിക്കും എന്ന് തോന്നിയ സമയത്താണ് സോൾ ജുവിനെ കുടുംബത്തിന്റെ പാരമ്പര്യം നോക്കി തിരഞ്ഞെടുത്തത്.
എന്നാൽ മറ്റൊരു വസ്തുത സോൾ ജുവിന് ഒരിക്കലും കിം ജോംഗ് ഉന്നിൽ നിന്ന് ഡിവോഴ്സ് കിട്ടുകയില്ല എന്നതാണ്. നോർത്ത് കൊറിയയുടെ നിയമ പ്രകാരം വ്യഭിചാരം എന്ന കാരണത്താൽ മാത്രമേ ഡിവോഴ്സ് പരിഗണിക്കുകയുള്ളൂ. ഇഷ്ടക്കേട്, പീഡനം തുടങ്ങിയ കാരണങ്ങൾക്ക് ഡിവോഴ്സ് നല്കാൻ എടുക്കുകയില്ല. എന്നാൽ കിം കുടുംബത്തിൽ ഇതും ബാധകമല്ല. കിമ്മിന് അനുകൂലമായിട്ടുള്ള മറ്റൊരു നിയമം ആണിത്.
കിം ജോംഗ് ഉന്നിന്റെ ഭാര്യ ആയ റി സോൾ ജു അല്ല നോർത്ത് കൊറിയയിലെ ഏറ്റവും വലിയ പവർ ലേഡി. അത് മറ്റാരുമല്ല കിം ജോംഗ് ഉന്നിന്റെ ഏറ്റവും ഇളയ സഹോദരി കിം യോ ജോംഗ് ആണ്. വൈസ് ഡയറക്ടർ എന്ന റോളാണ് ഇവർ കൈകാര്യം ചെയ്യുന്നത്. എന്നാൽ ഇവർ അറിയപ്പെടുന്നത് തീരെ ദയ ഇല്ലാത്ത ആളായിട്ടാണ്. കിം ജോംഗ് ഉന്നിന്റെ ഏറ്റവും അടുത്ത വിശ്വസ്തയും ഇവരാണ്, കിം ജോംഗ് ഉന്നിനെ ആര് കാണണം എന്നുള്ളതും ആര് സംസാരിക്കണം, എന്ത് ഡോക്കുമെന്റ്സ് കൊടുക്കണം എന്നുള്ളത് തീരുമാനിക്കുന്നത് ഇവരാണ്.
ഭാര്യയായ സോൾ ജു ഒരു സാധാരണക്കാരിയെ പോലെ നിൽക്കുകയും ഭർത്താവിന്റെ സഹോദരിയെ ബഹുമാനിക്കുകയും ചെയ്യേണ്ടതുണ്ട്. എന്നാൽ കിം ജോംഗ് ഉന്നിനെ കുറിച്ച് നല്ലത് മാത്രം ജനങ്ങൾ പറയാൻ വേണ്ടി പൊതുസമൂഹത്തിന് മുന്നിൽ രണ്ടാളും ഒരേ പവറിൽ ഒറ്റകെട്ടായി പ്രവർത്തിക്കുന്നു എന്നാണ് കാണിക്കാറുള്ളത്. എന്നാൽ സോൾ ജു എന്ത് വേഷം ധരിക്കണം എങ്ങനെ പെരുമാറണം എന്ന് തീരുമാനിക്കുന്നത് കിം ജോംഗ് ഉന്നിന്റെ സഹോദരിയാണ്.
എല്ലാവരാലും ശ്രെദ്ധിക്കപ്പെടുന്നവരാണ് ലോകത്തിലെ ഉയർന്ന നേതാക്കളുടെ ഭാര്യമാർ. അത് ഉപയോഗപ്പെടുത്തി അവർക്ക് വേണമെങ്കിൽ ബിസ്സിനസ്സും ആശയങ്ങളും വളരെ ഈസിയായി പബ്ലിക്കിന് മുൻപിൽ എത്തിക്കാം. എന്നാൽ റി സോൾ ജുവിന്റെ കാര്യം അങ്ങനെയല്ല. പൊതുസമൂഹത്തിന് മുന്നിൽ കിം ജോംഗ് ഉന്നിന്റെ കൂടെ അല്ലാതെ വരാൻ അനുമതിയില്ല. അതിനാൽ തന്നെ സോൾ ജുവിന്റെ ഒറ്റയ്ക്കു ഉള്ള ഫോട്ടോകൾ കാണാൻ കഴിയുകയില്ല. നോർത്ത് കൊറിയയിൽ നിന്നുള്ള ഓരോ ഫോട്ടോയും സൂക്ഷമ പരിശോധന നടത്തിയതിന് ശേഷമാണ് പുറത്ത് വിടുന്നത്. അതിനാൽ തന്നെ സോൾ ജുവിന്റെ പുറത്തവരുന്ന എല്ലാ ഫോട്ടോയ്ക് പിന്നിലും കിം ജോങിന്റെ ഇമേജ് ഉയർത്തുക എന്ന ഉദ്ദേശം ഉണ്ടായിരിക്കും എന്ന കാര്യത്തിൽ സംശയം ഇല്ല.
സൗത്ത് കൊറിയ, ഫ്രാൻസ്, ഓസ്ടിയ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലെ വസ്ത്രധാരണ രീതി നമ്മൾ പല രാജ്യക്കാരും ഉപയോഗിക്കാറുണ്ട്. എന്നാൽ നോർത്ത് കൊറിയയുടെ ഡ്രസ്സിങ്ങിലും ഫാഷനിലും വെസ്റ്റേൺ കടന്ന് വരാൻ പാടില്ലേയെന്ന കർശന നിർദ്ദേശം ഉണ്ട്. എന്നാൽ റി സോൾ ജുവിന് മാത്രം ഈ നിയമം ബാധകമല്ല. ധരിക്കുന്ന വസ്ത്രങ്ങൾ അധികവും വെസ്റ്റേൺ സ്റ്റൈലിലും ഉള്ളതും ഹാൻഡ്ബാഗുകൾ പ്രമുഖ കമ്പനികളായ ചാനൽ, ഡയോർ തുടങ്ങിയവയുടേതാണ്. അവർ ധരിക്കുന്ന ബാഡ്ജ് പോലും കിം ഇൽ സാങിന്റെയും കിം ജോംഗ് ഇല്ലിന്റെയും ചിത്രം ഉള്ളതാണ്. സോൾ ജുവിന്റെ ഡ്രസ്സ് എല്ലാം സെലക്ട് ചെയ്യുന്നത് കിം ജോംഗ് ഉന്നിന്റെ ഡിപ്പാർട്മെന്റാണ്. ഇത് വഴി നോർത്ത് കൊറിയയുടെ ജീവിത നിലവാരം ഉയരുന്നുവെന്നത് മറ്റുള്ളവരെ കാണിക്കുകയെന്ന ഉദ്ദേശവും ഉണ്ട് എന്നതാണ് വസ്തുത.