Banner Ads

കേരളം കടക്കെണിയിലാണെന്ന പ്രചാരണം തെറ്റ് ; ഒൻപത് വർഷം കൊണ്ട് അഭിമാനകരമായ നേട്ടം കൈവരിച്ചു,മുഖ്യമന്ത്രി പിണറായി വിജയൻ.

തിരുവനന്തപുരം:കേരളം കടക്കെണിയിലാണെന്ന പ്രചാരണം തെറ്റ് ഒൻപത് വർഷം കൊണ്ട് അഭിമാനകരമായ നേട്ടം കൈവരിച്ചു,മുഖ്യമന്ത്രി പിണറായി വിജയൻ.സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിച്ചുവെന്നും പ്രോഗ്രസ് റിപ്പോർട്ട് പുറത്തറിക്കുന്ന രാജ്യത്തെ ഏക സംസ്ഥാനം കേരളമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളം കടക്കെണിയിലാണെന്ന പ്രചാരണം വസ്തുതാ വിരുദ്ധമാണ്. കേരളത്തിന്റെ കടം വർധിക്കുന്നില്ല. വരുമാനം വർധിച്ച് കൊണ്ടിരിക്കുകയാണ്. കേരളം കടക്കെണിയിലാണെന്ന തെറ്റായ വാർത്ത പ്രചാരണം നടത്തി ജനങ്ങളെ ചിലർ തെറ്റിദ്ധരിപ്പിക്കുകയാണ്.

സംസ്ഥാനത്തിന്റേത് നല്ല ധനകാര്യ മാനേജ്‌മെന്റാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് സംഘടിപ്പിച്ച എന്റെ കേരളം പൗര പ്രമുഖരുടെ യോഗത്തിൽ പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി