
തിരുവനന്തപുരം: ഗതാഗത കമ്മീഷണർക്ക് ഇത് സംബന്ധിച്ച് ഗതാഗത മന്ത്രി നിർദ്ദേശം നൽകി കേരള ബാങ്ക് ജീവനക്കാരൻ ഉല്ലാസ് ആണ് മരിച്ചത്. വീഴ്ച സ്വകാര്യ ബസിന്റേതെന്ന് ഗതാഗത വകുപ്പിൻ്റെ പ്രാഥമിക കണ്ടെത്തൽ ബസിന്റെ പെർമിറ്റ് സസ്പെൻഡ് ചെയ്യും. സംഭവത്തിൽ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാനും ശിപാർശ ചെയ്യും.കിഴക്കേകോട്ടയിൽ ഇന്ന് മുതൽ ഗതാഗത വകുപ്പിന്റെ പ്രത്യേക സ്ക്വാഡ് പരിശോധന നടത്തും.. തിരുവനന്തപുരം കിഴക്കേക്കോട്ടയിലാണ് സംഭവം. ഉല്ലാസ് റോഡ് മുറിച്ചുകടക്കുന്നതിനിടെ ബസുകൾക്കിടയിൽപ്പെടുകയായിരുന്നു.സ്വകാര്യ ബസ് ഓവർടേക്കെപ്പോഴാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ പോലീസ് വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല