Banner Ads

നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാർത്തകൾ തെറ്റ്: റിപ്പോർട്ടുകൾ തള്ളി കേന്ദ്രസർക്കാർ

ന്യൂഡല്‍ഹി:യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് കേന്ദ്രസർക്കാർ.എന്നാല്‍ വധശിക്ഷ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് വിദേശകാര്യമന്ത്രാലയം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

അതേസമയം, യമനിൽ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയേക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. നിമിഷക്ക് മാപ്പ് നൽകാൻ കൊല്ലപ്പെട്ട യമനി യുവാവ് തലാലിൻ്റെ കുടുംബം തയാറായെന്ന് മധ്യസ്ഥർ അറിയിച്ചു. കാന്തപുരം അബുബക്കർ മുസ്‍ലിയാരുടെ ഇടപെടലിനെ തുടർന്ന് യമനിൽ നടന്ന മധ്യസ്ഥ ചർച്ചയിലാണ് നിർണായക പുരോഗതിയുണ്ടായത്. തുടർനടപടികൾ വൈകാതെയുണ്ടാകുമെന്ന് സൂചന.