തിരുവനന്തപുരം: കഴിഞ്ഞ ഫെബ്രുവരി 2നാണ് ശിൽപ പല്ലുവേദനയെ തുടർന്ന് ജില്ല ആശുപത്രിയിൽ ചികിത്സ തേടിയത്. മാർച്ച് 29 ന് റൂട്ട് കനാൽ ചികിത്സ നടത്തുകയായിരുന്നു. റൂട്ട്കനാൽ ചികിത്സക്കിടെ സൂചി ഒടിഞ്ഞ് പല്ലിനിടയിൽ ഇരിക്കുന്നുവെന്നാണ് പരാതി.കഠിനമായ പല്ലുവേദനയെ തുടന്ന് എക്സ്റേയിലാണ് സൂചി പല്ലിൽ ഒടിഞ്ഞിരിക്കുന്നതായി കണ്ടെത്തിയത്. തുടർന്നാണ് ശിൽപ നെടുമങ്ങാട് ജില്ല ആശുപത്രി സൂപ്രണ്ടിന് പരാതി നൽകിയിരിക്കുന്നത്.