Banner Ads

തുലാവർഷം കനക്കുന്നു; കേരളത്തിൽ 5 ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത, ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : തുലാവർഷം ശക്തമായതോടെ കേരളത്തിൽ അടുത്ത 5 ദിവസം കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് (ഒക്ടോബർ 16) 2 ജില്ലകളിൽ ഓറഞ്ച് അലർട്ടും 7 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.

24 മണിക്കൂറിൽ 204.4 എം എം വരെ മഴ ലഭിക്കാനുള്ള സാഹചര്യമാണ് ഉള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടാണ്. നാളെ എറണാകുളത്ത് ഓറ‍ഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.