കോഴിക്കോട്:ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം.മംഗളൂരു – കൊച്ചുവേളി സ്പെഷല്‍ ട്രെയിനില്‍ നിന്നാണ്.തമിഴ്‌നാട് കാഞ്ചീപുരം സ്വദേശി ശരവണന്‍ (25) വീണു മരിച്ചത് വാതിലില്‍ ഇരുന്ന ശരവണൻ സ്റ്റേഷനില്‍ നിന്നും ട്രെയിന്‍ എടുത്തപ്പോള്‍ താഴേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം.ള്ളിയിട്ടതാണെന്ന സംശയത്തിലാണ് കസ്റ്റഡിയിലെടുത്തത്.യാത്രക്കാരില്‍ ഒരാള്‍ സംശയം പ്രകടിപ്പിച്ചതിന്‍റെ പേരിലാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ പെട്ടാണ് മരണം സംഭവിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. യാത്രക്കാര്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തുകയായിരുന്നു.സംഭവത്തില്‍ റെയില്‍വേ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. അന്വേഷണം പുരോഗമിക്കുകയാണ്.