
സ്‌കൂൾ ഓണപ്പരീക്ഷ ഓഗസ്റ്റ് 18 മുതൽ 29 വരെ നടക്കും. ഹയർ സെക്കൻഡറി പരീക്ഷകൾ ഓഗസ്റ്റ് 18-ന് തുടങ്ങി 29-ന് അവസാനിക്കും. എൽ.പി. വിഭാഗത്തിലെ പരീക്ഷകൾ ഓഗസ്റ്റ് 20-ന് തുടങ്ങും. പരീക്ഷകൾ പൂർത്തിയാക്കിയ ശേഷം എല്ലാ സ്കൂളുകളിലും ഓഗസ്റ്റ് 29-ന് ഓണാഘോഷം സംഘടിപ്പിക്കും.
അതിനുശേഷം ഓണാവധിക്കായി സ്‌കൂളുകൾ അടയ്ക്കും.ഗണേശോത്സവം പ്രമാണിച്ച് കാസർകോട് ജില്ലയിലെ സ്കൂളുകളിൽ ഓഗസ്റ്റ് 27-ന് പരീക്ഷ ഉണ്ടാകില്ല. അന്നത്തെ പരീക്ഷ ഓഗസ്റ്റ് 29-ലേക്ക് മാറ്റിവെച്ചിട്ടുണ്ട്. ഈ ദിവസത്തിനു ശേഷം ഓണാഘോഷവും നടക്കും.