Banner Ads

ഓടിക്കൊണ്ടിരുന്ന കാറിനു തീ പിടിച്ചു

എറണാകുളം: പെരുമ്ബാവൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു.ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു സംഭവം.ആലുവ മൂന്നാർ റോഡില്‍ ഇരിങ്ങോള്‍ വൈദ്യശാലപ്പടി പെട്രോള്‍ പമ്ബിന് സമീപത്തുവെച്ചാണ് അപകടമുണ്ടായത്.കുറുപ്പുംപടി മുടിക്കരായി സ്വദേശി ജോർജിന്റെ അംബാസിഡർ കാറിനാണ് തീപിടിച്ചത്. കാറില്‍ നിന്ന് പുക ഉയരുന്നത് കണ്ട കാർ യാത്രക്കാർ പുറത്തേക്കിറങ്ങി ഓടിയതിനാല്‍ അപകടം ഒഴിവായി. കാർ ഭാഗികമായി കത്തി നശിച്ചു. ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു.

Leave a Reply

Your email address will not be published. Required fields are marked *