Banner Ads

തേവലക്കരയുടെ നൊമ്പരം: മിഥുന് യാത്രമൊഴി നൽകാൻ മൃതദേഹം സ്കൂളിലേയ്ക്ക്

കൊല്ലം: നാടിന്റെ കണ്ണീരോടെ മിഥുന് അന്ത്യയാത്ര മൃതദേഹം സ്കൂളിലേക്ക് കൊണ്ടുപോയി. സ്കൂളില്‍ 12 മണിവരെ പൊതുദർശനത്തിന് വെക്കും. സഹപാഠികളും അധ്യാപകരും നാട്ടുകാരും അന്ത്യാഞ്ജലി അർപ്പിക്കും. തുടർന്ന് മൃതദേഹം ശാസ്താംകോട്ട വിളന്തറയിലെ വീട്ടിൽ എത്തിക്കും. തുർക്കിയില്‍ നിന്ന് കൊച്ചിയില്‍ വിമാനമിറങ്ങിയ അമ്മ സുജ പോലീസ് വാഹനത്തിന്‍റെ അകമ്പടിയില്‍ കൊല്ലത്തേക്ക് യാത്ര തിരിച്ചിട്ടുണ്ട്.