Banner Ads

ജലവിമാനത്തിന്റെ പരീക്ഷണപ്പറക്കല്‍ ഇന്ന്

കൊച്ചി ബോള്‍ഗാട്ടി മറീനയില്‍ നിന്ന് രാവിലെ പത്തുമണിക്ക് പറന്നുയരുന്ന ജലവിമാനം ഇടുക്കിയിലെ മാട്ടുപ്പെട്ടി ഡാമില്‍ ലാന്റ് ചെയ്യും.കനേഡിയന്‍ കമ്ബനിയുടെ 17 സീറ്റുള്ള ജലവിമാനമാണ് എത്തിയിരിക്കുന്നത്. പരീക്ഷണപ്പറക്കല്‍ നടക്കുന്നതിനാല്‍ രാവിലെ 9 മണി മുതല്‍ 11 മണി വരെ ബോട്ടുകള്‍ക്ക് കർശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നു. ടൂറിസ്റ്റ് ബോട്ട്, മത്സ്യബന്ധനബോട്ട്, വാട്ടര്‍ മെട്രോ തുടങ്ങിയവക്കെല്ലാം നിയന്ത്രണം ബാധകമാണ്. ഡ്രോണ്‍ പറത്തുന്നതും നിരോധിച്ചിട്ടുണ്ട്. ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ആണ് പരീക്ഷണപ്പറക്കല്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നത്. മന്ത്രി പി രാജീവ് അധ്യക്ഷനാകും. ജില്ലയിലെ ജനപ്രതിനിധികളും ചടങ്ങിനെത്തും. മറൈന്‍ ഡ്രൈവ് മേഖല, ആദ്യ ഗോശ്രീ പാലം മുതല്‍ ബോള്‍ഗാട്ടി മേഖല വരെയും വല്ലാര്‍പാടം മുതല്‍ പോര്‍ട് ട്രസ്റ്റിന്റെ ടാങ്കര്‍ ബെര്‍ത്ത് വരെയുമുള്ള മേഖലകളിലാകും നിയന്ത്രണം

Leave a Reply

Your email address will not be published. Required fields are marked *