Banner Ads

പട്ടാമ്പി നഗരസഭയുടെ പുതിയ അമരക്കാരനായി ടി.പി. ഷാജി ചുമതലയേറ്റു.

പാലക്കാട്: പട്ടാമ്പി നഗരസഭയിൽ ചെയർപേഴ്സൺ ആയി ടിപി ഷാജിയെ തിരഞ്ഞെടുത്തു. 19 വോട്ടുകളാണ് ലഭിച്ചത്. LDFലെ വിജയകുമാറിന് 9 വോട്ട് ലഭിച്ചു. രണ്ടര കൊല്ലം കോൺഗ്രസിന് രണ്ടര കൊല്ലം മുസ്ലിം ലീഗിന് എന്നാണ് പട്ടാമ്പി നഗരസഭയിൽ ധാരണ.

മുസ്ലിംലീഗിലെ അസ്ന ഹനീഫ വൈസ് ചെയർപേഴ്സണാകും. കക്ഷി രാഷ്ട്രീയത്തിനതീതമായി വികസനത്തിനുവേണ്ടി പ്രവർത്തിക്കുമെന്ന് ടി പി ഷാജി പറഞ്ഞു. ഏക ബിജെപി അംഗം ഗിരിജ കൗൺസിൽ ഹാളിൽ എത്തിയെങ്കിലും വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു.