തൃശ്ശൂര്‍: സുരേഷ് ഗോപി ആംബുലന്‍സില്‍ എത്തിയ സംഭവത്തില്‍ പരാതി,
ആംബുലൻസ് എന്നത് തികച്ചും ചികിത്സാ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കേണ്ട ഒന്നാണ് മറ്റാവശ്യത്തിന് ഉപയോഗിച്ചെന്ന് കാണിച്ച് അഭിഭാഷകനായ കെ.സന്തോഷ് കുമാറാണ് പരാതി നല്‍കിയത്.സേവാഭാരതിയുടെ ആംബുലന്‍സിലായിരുന്നു തിരുവമ്ബാടി വിഭാഗം പൂരം നിര്‍ത്തിവെച്ചതില്‍ പ്രശ്നപരിഹാരത്തിന് സുരേഷ് ഗോപി എത്തിയത്. മറ്റുവാഹനങ്ങള്‍ക്കു പോലും പ്രവേശനമില്ലാത്ത മേഖലയിലേക്കാണ് ആംബുലന്‍സില്‍ സുരേഷ് ഗോപിയെ എത്തിച്ചത്.മുഖ്യമന്ത്രിക്കും ഗതാഗതമന്ത്രിക്കും ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.എന്നാല്‍ ആരോഗ്യപ്രശ്നം കാരണമാണ് സുരേഷ് ഗോപി ആംബുലന്‍സ് ഉപയോഗിച്ചതെന്നാണ് ബി.ജെ.പി. നേതാക്കള്‍ പറയുന്നത്.