Banner Ads

സ്കൂളിൽ കളിക്കുന്നതിനിടെ വീണ് വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്; അധ്യാപകർ വിവരം മറച്ചുവെച്ചതായി പരാതി

തിരുവനന്തപുരം:നെയ്യാറ്റിൻകര കാരക്കോണം യു.പി. സ്കൂളിൽ കളിക്കുന്നതിനിടെ വീണ് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ നിവേദിതയുടെ കാലിന് ഗുരുതര പരിക്ക്. വീഴ്ചയിൽ കാലിന് രണ്ട് പൊട്ടലുകളുണ്ടായതായി കണ്ടെത്തിയിട്ടും സ്കൂൾ അധികൃതർ രക്ഷിതാക്കളെ വിവരം അറിയിച്ചില്ലെന്ന് പരാതി.

നിവേദിതയ്ക്ക് നടക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് അധ്യാപകരെ അറിയിച്ചിരുന്നുവെങ്കിലും, അവർ അത് കാര്യമാക്കിയില്ലെന്നും വൈകുന്നേരം സ്കൂൾ ബസ്സിൽ കയറ്റി വഴിയിൽ ഇറക്കിവിട്ടെന്നും രക്ഷിതാക്കൾ പറയുന്നത്. രാത്രിയിൽ വേദന കൂടിയതിനെ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പരിശോധന നടത്തിയപ്പോഴാണ് കാലിൽ പൊട്ടലുണ്ടെന്ന് കണ്ടെത്തിയത്.

സംഭവത്തിൽ രക്ഷിതാക്കൾ ഡി.ഇ.ഒ. ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിട്ടുണ്ട്. അതേസമയം, വീണ വിവരം കുട്ടി അറിയിച്ചില്ലെന്നാണ് സ്കൂൾ അധികൃതരുടെ വിശദീകരണം.