Banner Ads

വിദ്യാർഥികൾക്ക് കൺസഷൻ നിഷേധിക്കുന്ന ; സ്വകാര്യ ബസ്സുകൾക്കെതിരെ കർശന നടപടി

ആലപ്പുഴ: സ്വകാര്യ ബസുകളിൽ വിദ്യാർത്ഥികൾക്ക് കൺസഷൻ നിഷേധിക്കുന്ന വിഷയത്തിൽ സർക്കാർ കർശന നടപടിക്കൊരുങ്ങുന്നു. ഇത് സംബന്ധിച്ച് ഗതാഗത മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രധാന തീരുമാനങ്ങൾ എടുത്തിട്ടുണ്ട്.ആലപ്പുഴ റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ എ കെ ദിലു അറിയിച്ചു.

ചില സ്വകാര്യ ബസ്സുകളിലെ ജീവനക്കാർ വിദ്യാർഥികൾക്ക് കൺസഷൻ നൽകുന്നില്ലെന്ന പരാതി ഉയർന്നതിനെ തുടർന്നാണ് നടപടി ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന സ്റ്റുഡന്റ്സ് ട്രാവൽ ഫെസിലിറ്റി കമ്മിറ്റി തീരുമാനപ്രകാരം സർക്കാർ നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലും യുണിവേഴ്സിറ്റികൾ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും പഠിക്കുന്ന വിദ്യാർഥികൾക്ക് സ്വകാര്യബസ്സുകളിൽ രാവിലെ ആറു മുതൽ വൈകിട്ട് ഏഴു വരെ യാത്ര ചെയ്യുന്നതിന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ് മതിയാകും.

മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 27 വയസ്സു വരെയുള്ള വിദ്യാർഥികൾ കൺസഷൻ ലഭിക്കുന്നതിന് ആർ.ടി.ഒ അനുവദിക്കുന്ന കൺസഷൻ കാർഡ് വാങ്ങണം. പ്ലസ് ടു വരെയുള്ള വിദ്യാർഥികൾക്ക് സ്കൂൾ യൂണിഫോം ഉണ്ടെങ്കിൽ കൺസഷൻ അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു.