Banner Ads

എസ്എസ്എൽസി പരീക്ഷാ രജിസ്ട്രേഷൻ ആരംഭിച്ചു; പിഴ കൂടാതെ ഫീസ് അടയ്ക്കാൻ നാളെയവസാനം

തിരുവനന്തപുരം : 2026 മാർച്ചിൽ നടക്കുന്ന എസ്എസ്എൽസി (SSLC), ടിഎച്ച്എസ്എൽസി (THSLC) പരീക്ഷകൾക്കുള്ള രജിസ്ട്രേഷൻ നടപടികൾ ഇന്ന് (നവംബർ 18) ആരംഭിക്കും. രജിസ്ട്രേഷൻ നടപടികൾ നവംബർ 30-നകം പൂർത്തിയാക്കണം. വിജ്ഞാപനത്തിലുള്ള സമയക്രമത്തിൽ ഒരു മാറ്റവും അനുവദിക്കില്ലെന്ന് പരീക്ഷാ ഭവൻ സെക്രട്ടറി അറിയിച്ചു.

പരീക്ഷാ ഫീസ് അടച്ചതിനു ശേഷമാണ് വിദ്യാർഥികൾ രജിസ്റ്റർ ചെയ്യേണ്ടത്. പിഴ കൂടാതെ നവംബർ 19 വരെ (നാളെ) ഫീസ് അടയ്ക്കാം. നവംബർ 21 മുതൽ 26 വരെ 10 രൂപ പിഴയോടെ അടയ്ക്കാം. അതിനുശേഷം 350 രൂപ പിഴയോടെ ഫീസ് അടയ്ക്കാൻ അവസരമുണ്ട്. 2026 മാർച്ച് 5 മുതൽ 30 വരെയാണ് എസ്എസ്എൽസി/ടിഎച്ച്എസ്എൽസി പൊതു പരീക്ഷകൾ നടക്കുക. ഐടി (IT) പരീക്ഷ ഫെബ്രുവരി 2 മുതൽ 13 വരെ നടക്കും.