തിരുവനന്തപുരത്ത് ക്രൈം ബ്രാഞ്ച് ഓഫീസില്‍ ഹാജരാകാനായി സിദ്ദിഖിന് നോട്ടീസ് അയച്ചിരുന്നത്.അന്വേഷണ ഉദ്യോഗസ്ഥനായ നാർക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണറാണ് നോട്ടീസ് നല്‍കിയത്.സിദ്ദിഖിനെ ഇന്ന് ചോദ്യം ചെയ്ത ശേഷം തിരികെ വിട്ടയക്കും. സുപ്രീംകോടതിയില്‍ നിന്ന് ഇടക്കാല ജാമ്യം അനുവദിച്ചതിന് പിന്നാലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ തയ്യാറാണെന്ന് സിദ്ദിഖ് പൊലീസിന് ഇ-മെയില്‍ അയച്ചത്.
ഈ മാസം 22ന് മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി വീണ്ടും പരിഗണിക്കുമ്ബോള്‍ കത്ത് നല്കിയ കാര്യം അറിയിക്കാനായിരുന്നു സിദ്ദിഖിന്റെ നീക്കം.ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയതോടെ ഒളിവിലായിരുന്ന സിദ്ദിഖ് സുപ്രീംകോടതി ഉത്തരവോടെയാണ് പുറത്തിറങ്ങിയത്.ഇടക്കാല ജാമ്യം കിട്ടി ദിവസങ്ങള്‍ കഴിഞ്ഞിട്ടും ചോദ്യം ചെയ്യാൻ.പൊലീസ് നോട്ടീസ് നല്‍കാതിരുന്നതിനെ തുടർന്നാണ് സിദ്ദിഖ് കത്ത് നല്‍കിയത്. ഇതിനിടെയാണ് പ്രത്യേക സംഘം ഹാജരാകാൻ നോട്ടീസ് നല്‍കിയത്.