
എറണാകുളം:ശബരിമലയിൽ സ്വർണ്ണം പൂശിയതുമായി ബന്ധപ്പെട്ട് 475 ഗ്രാമിനടുത്ത് (474.99 ഗ്രാം) സ്വർണ്ണത്തിന്റെ കുറവുണ്ടായതായി ഹൈക്കോടതി കണ്ടെത്തി. ദേവസ്വം വിജിലൻസ് സമർപ്പിച്ച അന്തിമ റിപ്പോർട്ട് പരിഗണിച്ച ശേഷമാണ് കോടതി ഈ ഗുരുതരമായ നിരീക്ഷണങ്ങൾ നടത്തിയത്.വിജിലൻസ് കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ നിഷ്പക്ഷവും വിശദവുമായ അന്വേഷണം നടത്താൻ കോടതി നിർദ്ദേശം നൽകി.
കേസിൽ സംസ്ഥാന പോലീസ് മേധാവിയെ കക്ഷി ചേർത്ത ഹൈക്കോടതി, അന്വേഷണ പുരോഗതി രണ്ടാഴ്ചയിലൊരിക്കൽ കോടതിയെ അറിയിക്കണമെന്നും ആറ് ആഴ്ചയ്ക്കുള്ളിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദേശിച്ചു.ക്രമക്കേടിലെ പ്രധാന കണ്ടെത്തലുകൾ കൈമാറ്റത്തിലെ മറ ദേവസ്വം കമ്മീഷണറുടെ നിർദ്ദേശപ്രകാരമാണ് സ്വർണം പൂശാൻ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയത്.
രേഖകളിലെ പിഴവ് മഹസറിൽ രേഖപ്പെടുത്തിയത് ‘സ്വർണ്ണം’ എന്നല്ല, ‘ചെമ്പു പാളി’ എന്നാണ്.സ്വർണ്ണം നീക്കിയത് ശിൽപ്പങ്ങൾ ‘സ്മാർട്ട് ക്രിയേഷൻസിൽ’ എത്തിച്ചപ്പോൾ സ്വർണ്ണപ്പാളി ഉണ്ടായിരുന്നു. ഇത് മാറ്റുന്നതിനായി പോറ്റി നിർദ്ദേശം നൽകി. ഇത്തരത്തിൽ 474.99 ഗ്രാം സ്വർണ്ണത്തിന്റെ ക്രമക്കേട് നടന്നതായി കോടതി നിരീക്ഷിച്ചു.
പോറ്റി കൈമാറിയില്ല സ്മാർട്ട് ക്രിയേഷൻസിൽ നിന്ന് ലഭിച്ച സ്വർണ്ണം പോറ്റിക്ക് കൈമാറിയെങ്കിലും, അദ്ദേഹം അത് ഇതുവരെ ദേവസ്വം ബോർഡിന് കൈമാറിയിട്ടില്ല.ആരോപണങ്ങളെക്കുറിച്ചും വിജിലൻസ് കണ്ടെത്തലുകളെക്കുറിച്ചും സമഗ്രമായ അന്വേഷണം ആവശ്യമാണെന്നും കോടതി വ്യക്തമാക്കി.