Banner Ads

“ഷൗക്കത്ത് കഥയെഴുതാൻ പോകും”: നിലമ്പൂർ തിരഞ്ഞെടുപ്പ് ഫലത്തിന് മുൻപേ പി.വി. അൻവറിന്റെ പ്രവചനം

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കവേ, ശക്തമായ ആത്മവിശ്വാസം പ്രകടിപ്പിച്ച് സ്ഥാനാർത്ഥി പി.വി. അൻവർ. വോട്ടെണ്ണിക്കഴിയുമ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന് കഥ എഴുതാൻ പോകാം എന്നും, എൽഡിഎഫ് സ്ഥാനാർത്ഥി എം. സ്വരാജിന് സെക്രട്ടേറിയറ്റിലേക്ക് പോകാം എന്നും, താൻ നിയമസഭയിലേക്ക് പോകുമെന്നും അൻവർ മാധ്യമങ്ങളോട് പറഞ്ഞു.എൽഡിഎഫിൽ നിന്ന് 25% വോട്ടും യുഡിഎഫിൽ നിന്ന് 35% വോട്ടും ലഭിക്കും. 75000ന് മുകളിൽ വോട്ട് തനിക്ക് ലഭിക്കുമെന്നും അൻവർ മാധ്യമങ്ങളോട് പറഞ്ഞു