Banner Ads

ലൈംഗിക പീഡനക്കേസ്: അടച്ചിട്ട മുറിയിൽ വാദം കേൾക്കണം; ആവശ്യവുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ കോടതിയിൽ.

പാലക്കാട്: ലൈംഗിക പീഡനക്കേസിലെ വാദം അടച്ചിട്ട മുറിയിൽ കേൾക്കണമെന്ന ആവശ്യവുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ തിരുവനന്തപുരം ജില്ലാ കോടതിയിൽ അപേക്ഷ നൽകി.ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെയുള്ള സുപ്രധാന വിവരങ്ങൾ കേസിൽ പരിശോധിക്കേണ്ടതുണ്ടെന്നും, ഈ വിവരങ്ങൾ പുറത്തുപോകാതിരിക്കേണ്ടത് അത്യാവശ്യമാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ അപേക്ഷയിൽ ചൂണ്ടിക്കാട്ടി.

ഈ അപേക്ഷ കോടതി നാളെ പരിഗണിക്കും.അതേസമയം, കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം രാഹുലിന്റെ പാലക്കാട്ടെ ഫ്ലാറ്റിലെ കെയർടേക്കറുടെ മൊഴി രേഖപ്പെടുത്തി. കെയർടേക്കറുടെ ഫ്ലാറ്റിൽ നേരിട്ടെത്തിയാണ് മൊഴിയെടുത്തത്.സിസിടിവി ദൃശ്യങ്ങൾ കെയർടേക്കറെ സ്വാധീനിച്ച് രാഹുലും സംഘവും നശിപ്പിച്ചു എന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) പ്രാഥമിക നിഗമനം. എന്നാൽ, സിസിടിവി സംവിധാനത്തിൽ യാതൊരു ഇടപെടലും നടത്തിയിട്ടില്ലെന്നാണ് കെയർടേക്കർ പോലീസിന് നൽകിയ മൊഴി.