
കോഴിക്കോട്:മുൻ മന്ത്രിയുo മുതിർന്ന കോണ്‍ഗ്രസ് നേതാവും എം. ടി പത്മ (80) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് മുംബൈയിലായിരുന്നു അന്ത്യം.കെപിസിസി അംഗംമായും മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
മാത്രമല്ല കോഴിക്കോട് ഡിസിസി ട്രഷർ, സെക്രട്ടറിയായും എം ടി പത്മ സേവനം അനുഷ്ഠിച്ചു.1982, 1999, 2004 വർഷങ്ങളില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.1987ലും 1991 ലും കൊയിലാണ്ടിയില്‍ നിന്നാണ് എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടത്.
കൂടതെ 14 വർഷത്തോളം കോഴിക്കോട് വിവിധ കോടതികളില്‍ അഭിഭാഷകയായും പ്രവർത്തിച്ചു.1991 മുതല്‍ 1995 വരെ കെ കരുണാകരൻ മന്ത്രിസഭയില്‍ ഫിഷറീസ്, ഗ്രാമീണവികസന, രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രിയായിരുന്നു. രാഷ്‌ട്രീയം അവസാനിപ്പിച്ച ശേഷം മകള്‍ക്കൊപ്പം മുംബൈയിലായിരുന്നു താമസം. സംസ്‌കാരം നാളെ കോഴിക്കോട് നടത്തും