
സംസ്ഥാനത്ത് ജൂൺ രണ്ടിന് തന്നെ സ്കൂൾ തുറക്കുമെന്ന് മന്ത്രി ശിവൻ കുട്ടി അറിയിച്ചു.ഇന്നത്തേയും നാളത്തെയും കാലാവസ്ഥ നോക്കി അന്തിമ തീരുമാനമെടുക്കുമെന്നും ശിവൻ കുട്ടി പറഞ്ഞു.കനത്ത മഴ തുടരുന്നസാഹചര്യത്തിൽ സ്കൂൾ രണ്ടാം തീയതി തുറക്കില്ലെന്ന അഭ്യൂഹങ്ങൾക്കിടെയാണ് മന്ത്രിയുടെ പ്രസ്താവന.
നിലവിലെ സാഹചര്യത്തിൽ സ്കൂൾ രണ്ടിനു തന്നെ തുറക്കും. കനത്ത മഴക്കിടെയിലും ഇത്തവണ സ്കൂളുകൾ പൊളിഞ്ഞുവീണിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .ഈ വർഷത്തെ സംസ്ഥാന സ്‌കൂൾ പ്രവേശനോത്സവം ആലപ്പുഴ കലവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ജൂൺ രണ്ടിന് നടക്കും. പ്രവേശനോത്സവ ചരിത്രത്തിൽ ആദ്യമായി ഒരു വിദ്യാർഥിനിയുടെ കവിത പ്രവേശനോത്സവ ഗാനമാകും.പ്രവേശനോത്സവത്തിനു വേണ്ടിയുള്ള എല്ലാ ഒരുക്കവും പൂർത്തിയായതായി മന്ത്രി പറഞ്ഞു.