Banner Ads

കൊല്ലം കണ്ണനല്ലൂരിൽ ;സ്കൂൾ ബസിന് തീപിടിച്ച് അപകടം

കൊല്ലം: ബസിനകത്ത് നിന്ന് പുക ഉയരുകയായിരുന്നു. ഒരു കുട്ടിയും ഒരു ആയയും ഡ്രൈവറുമാണ് ബസിലുണ്ടായിരുന്നത്. പുക ഉയരുന്നത് കണ്ട ഉടൻ തന്നെ ഇവർ പുറത്തിറങ്ങി.ട്രിനിറ്റി ലൈസിയം സ്കൂളിലെ ബസിലാണ് തീപിടുത്തമുണ്ടായത്. ബസ് പൂർണമായും കത്തിനശിച്ചു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. 5 മണിയോടെയാണ് തീപിടുത്തമുണ്ടായത്.കുട്ടികളെയെല്ലാം വീടുകളിൽ ഇറക്കി മടങ്ങുന്നതിനിടെ ആണ് അപകടം. ഫയർഫോഴ്സ് സ്ഥലലത്തെത്തി തീയണച്ചു. തീപിടുത്തത്തിന്റെ കാരണം ഷോർട്ട് സർക്യൂട്ട് ഉൾപ്പെടെയുളള കാരണം അന്വേഷിക്കുന്നുണ്ട്.തുടർന്നാണ് ബസിനുള്ളിൽ തീ പടർന്നത്. ബസ് പൂർണമായും കത്തി നശിച്ചു. ആളപായമില്ലെന്നതാണ് ഏറ്റവും ആശ്വാസകരമായ കാര്യം.

Leave a Reply

Your email address will not be published. Required fields are marked *