Banner Ads

എടപ്പാളിൽ സ്കൂൾ ബസ് അപകടം; ഒരാൾ മരിച്ചു,12 പേർക്ക് പരിക്ക്

മലപ്പുറം : മലപ്പുറം എടപ്പാൾ കണ്ടനകത്ത് സ്കൂൾ ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. കടയിൽ ഉണ്ടായിരുന്ന വിജയൻ (60) ആണ് മരിച്ചത്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്.

ദാറുൽ ഹുദായ സ്കൂളിന്റെ ബസ്സാണ് അപകടത്തിൽപ്പെട്ടത്. ബസ്സിലുണ്ടായിരുന്ന വിദ്യാർത്ഥികൾ അടക്കം 12 പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരിൽ ഒരു വിദ്യാർത്ഥിയുടെ നില ഗുരുതരമാണ്. മറ്റ് 10 പേരുടെ പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.