Banner Ads

സന്നിധാനത്തിൻ്റെ സ്വന്തം എസ്.ഐ.: 30 വർഷം സേവനം ചെയ്ത പോലീസ് ഉദ്യോഗസ്ഥന് ഹൃദ്യമായ യാത്രയയപ്പ്.

പോലീസ് സേവനത്തിൻ്റെ വലിയൊരു ഭാഗം ശബരിമലയിൽ ഡ്യൂട്ടി ചെയ്ത സബ് ഇൻസ്പെക്ടർ മധുസൂദനൻ മടിക്കൈക്ക് സന്നിധാനത്ത് വെച്ച് സഹപ്രവർത്തകർ യാത്രയയപ്പ് നൽകി.മധുസൂദനൻ മടിക്കൈ (നിലവിൽ കാസർകോട് ചിറ്റാരിക്കൽ സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ). 1995-ൽ കെ.എ.പി. 4 ബറ്റാലിയനിൽ പോലീസുകാരനായി പ്രവേശിച്ചതുമുതൽ ഇദ്ദേഹം ശബരിമലയിൽ സേവനം അനുഷ്ഠിച്ചു.

30 വർഷമാണ് അദ്ദേഹം ശബരിമല ഡ്യൂട്ടിയിലുണ്ടായിരുന്നത്.അടുത്ത മാസം (ജനുവരി 31 വരെയാണ് സർവീസ് കാലയളവ്) അദ്ദേഹം സർവീസിൽ നിന്ന് വിരമിക്കും.”ജീവിതത്തിലെ വലിയ കാലയളവ് പോലീസിൽ ജോലി ചെയ്തശേഷം അയ്യപ്പ സന്നിധിയിൽ നിന്ന് വിരമിക്കാൻ അവസരം ലഭിച്ചത് അനുഗ്രഹമാണ്” എന്ന് മധുസൂദനൻ പ്രതികരിച്ചു.കൊടിമരത്തിന് സമീപം.എ.ഡി.ജി.പി. എസ്. ശ്രീജിത്ത് അയ്യപ്പ ചിത്രം ഉപഹാരമായി നൽകി.കാസർകോട് ജില്ലയിൽ നിന്നുള്ള ഡി.വൈ.എസ്.പി. ടി. ഉത്തംദാസ്, ഇൻസ്പെക്ടർമാരായ കെ.പി. സുധീഷ് കുമാർ, ജിജേഷ്, മറ്റ് പോലീസ് ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.