Banner Ads

ശബരിമല ഡ്യൂട്ടിക്കിടെ മദ്യപിച്ച അഗ്നിരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ; സസ്പെൻഷൻ

ശബരിമല : ഡിസംബർ 28ന് ഇരുവരും ജോലിക്കിടെ പമ്ബയില്‍ വച്ചാണ് ഇവര്‍ മദ്യപിച്ചത്. 24 മണിക്കൂറും സജ്ജമായിരിക്കേണ്ട ഫയര്‍ഫോഴ്സ് ഡ്യൂട്ടിയിലിരിക്കെ മദ്യപിച്ച്‌ ഗുരുതരമായ ചട്ടലംഘനമാണെന്ന് സ്പെൻഷൻ ഉത്തരവില്‍ പറയുന്നു.ചങ്ങനാശേരി ഫയർ സ്റ്റേഷനിലെ സുബീഷ് എസ്, ഗാന്ധിനഗർ സ്റ്റേഷനിലെ ബിനു പി എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.ശബരിമല തീർത്ഥാടകരുടെ സുരക്ഷയ്ക്കായി പമ്ബ പോയിന്റില്‍ നിയോഗിച്ച ഉദ്യോഗസ്ഥര്‍, ഡിസംബര്‍ 28-ന് 10.45ന് ഡ്യൂട്ടി സമയത്ത് പമ്ബാ കെഎസ്‌ഇബിയുടെ ചാർജ്ജിംഗ് സെന്ററില്‍ ഉള്‍വശത്ത് കാറിലിരുന്ന് പരസ്യമായി മദ്യപിച്ചതായി കണ്ടെത്തുകയായിരുന്നു.പമ്ബ എസ്‌ഐ ആണ് ഇവരെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *