Banner Ads

ഇന്ന് ശബരിമല നട തുറക്കും; കന്നിമാസ പൂജകൾക്ക് തുടക്കമാകും

കന്നിമാസ പൂജകൾക്കായി ഇന്ന് വൈകുന്നേരം 5 മണിക്ക് ശബരിമല നട തുറക്കും. തന്ത്രി കണ്ഠരര് രാജീവരരുടെ സാന്നിധ്യത്തിൽ മേൽശാന്തി കെ. ജയരാമൻ നമ്പൂതിരി നട തുറന്ന് ദീപങ്ങൾ തെളിയിക്കും. ഇന്ന് പ്രത്യേക പൂജകൾ ഒന്നും ഉണ്ടാവില്ല. നാളെ പുലർച്ചെ 5 മണി മുതൽ ഭക്തർക്ക് ദർശനം നടത്താവുന്നതാണ്.

തുടർന്നുള്ള ദിവസങ്ങളിൽ പതിവ് പൂജകളായ ഗണപതിഹോമം, നെയ്യഭിഷേകം, ഉഷപൂജ, ഉച്ചപൂജ, ദീപാരാധന, അത്താഴപൂജ എന്നിവ നടക്കും. കൂടാതെ, കന്നിമാസ പൂജയുടെ ഭാഗമായി പടിപൂജ, ഉദയാസ്തമനപൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം തുടങ്ങിയവയും നടത്തും. ഈ മാസം 21-നാണ് നട അടയ്ക്കുക.

രാത്രി 10ന് നടയടയ്ക്കും.പമ്ബയില്‍ 20ന് ആഗോള അയ്യപ്പ സംഗമം നടക്കുന്നതിനാല്‍ പ്രത്യേക സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കുന്നുണ്ട്. ചാലക്കയം- പമ്ബ റോഡിന്റെ വശത്ത് പാര്‍ക്കിങ് നിരോധിച്ചിട്ടുണ്ട്. ഭക്ഷണശാലയുടെ ഷെഡ് ഹില്‍ടോപ് പാര്‍ക്കിങ് ഗ്രൗണ്ടിന്റെ ഒരുഭാഗത്ത് നിര്‍മിക്കുന്നതിനാല്‍ അവിടെയും പാര്‍ക്കിങ് സൗകര്യം കുറവാണ്.

പമ്ബ -നിലയ്ക്കല്‍ റൂട്ടില്‍ കെഎസ്‌ആര്‍ടിസി ചെയിന്‍ സര്‍വീസ് നടത്തും. ഇതിനായി 40 ബസുകള്‍ എത്തുന്നുണ്ട്. ചെങ്ങന്നൂര്‍, പത്തനംതിട്ട, കുമളി എന്നിവിടങ്ങളില്‍നിന്ന് സ്‌പെഷല്‍ സര്‍വീസുകളും ഉണ്ട്.