Banner Ads

ശബരിമല സ്വർണക്കൊള്ള കേസ്: ദേവസ്വം മുൻ പ്രസിഡന്റ് എൻ. വാസുവിന്റെ ജാമ്യാപേക്ഷ തള്ളി

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം കമ്മീഷണറും പ്രസിഡന്റുമായിരുന്ന എൻ. വാസുവിന്റെ ജാമ്യാപേക്ഷ വിജിലൻസ് കോടതി തള്ളി. ഇതോടെ എൻ. വാസു ജയിലിൽ തുടരും.കട്ടിളപ്പാളി കേസിൽ മൂന്നാം പ്രതിയാണ് എൻ. വാസു. 2019-ൽ ദേവസ്വം കമ്മീഷണർ ആയിരിക്കെ വാസു നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിലാണ് കട്ടിളപ്പാളിയിലെ സ്വർണം ‘ചെമ്പ്’ എന്ന് രേഖപ്പെടുത്തിയതെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.പ്രായവും മോശം ആരോഗ്യസ്ഥിതിയും പരിഗണിച്ച് വാസുവിന് ജാമ്യം അനുവദിക്കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി തള്ളുകയായിരുന്നു