Banner Ads

ശബരിമല സീസണിന് മുൻപ് റോഡുകൾ മിനുങ്ങും; 82 റോഡുകളുടെ നവീകരണത്തിന് വൻതുക അനുവദിച്ചു

തിരുവനന്തപുരം : ശബരിമല തീർത്ഥാടകർക്ക് സുഗമമായ യാത്രയൊരുക്കാൻ തീർത്ഥാടനം നടക്കുന്ന വിവിധ ജില്ലകളിലെ റോഡുകളുടെ നവീകരണത്തിനായി 377.8 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. 10 ജില്ലകളിലായി 82 റോഡുകളുടെ നവീകരണത്തിനാണ് ഈ തുക അനുവദിച്ചത്.

തിരുവനന്തപുരം ജില്ലയിൽ 14 റോഡുകൾക്ക് 68.90 കോടി, കൊല്ലത്ത് 15 റോഡുകൾക്ക് 54. 20 കോടി, പത്തനംതിട്ടയിൽ ആറു റോഡുകൾക്ക് 40.20 കോടി, ആലപ്പുഴയിൽ ഒമ്പത് റോഡുകൾക്ക് 36 കോടി, കോട്ടയത്ത് എട്ട് റോഡുകൾക്ക് 35.20 കോടി, ഇടുക്കിയിൽ അഞ്ച് റോഡിന് 35.10 കോടി, എറണാകുളത്ത് എട്ട് റോഡിന് 32. 42 കോടി, തൃശൂരിൽ 11 റോഡിന് 44 കോടി, പാലക്കാട്ട് അഞ്ച് റോഡിന് 27.30 കോടി, മലപ്പുറത്ത് ഒരു റോഡിന് 4.50 കോടി എന്നിങ്ങനെയാണ് തുക വകയിരുത്തിയതെന്നും ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.