Banner Ads

കർണാടകയിൽ വാഹനാപകടം; വയനാട് കുടുംബം സഞ്ചരിച്ച കാർ ലോറിയിലിടിച്ചു, മൂന്നുപേർക്ക് ഗുരുതര പരിക്ക്

കർണാടക : കർണാടകയിലെ ബേഗൂരിൽ മലയാളികൾ സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ച് അപകടം. വയനാട് സ്വദേശികളായ കുടുംബം സഞ്ചരിച്ചിരുന്ന വാഹനമാണ് ഇന്ന് രാവിലെ അപകടത്തിൽപ്പെട്ടത്. കാറിലുണ്ടായിരുന്ന നാല് പേരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. മലേഷ്യയിൽ ടൂർ കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുകയായിരുന്ന വയനാട് സ്വദേശി ബഷീറും കുടുംബവുമാണ് അപകടത്തിൽപ്പെട്ടത്.

ബേഗൂരിൽ വെച്ച് ഇവരുടെ കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകട വിവരമറിഞ്ഞ് വയനാട്ടിൽ നിന്ന് സുഹൃത്തുക്കളും ബന്ധുക്കളും സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.