
കൊച്ചി : നവരാത്രി അവധിക്കാലത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് കുറയ്ക്കുന്നതിനായി മംഗളൂരു-ഷൊർണൂർ റൂട്ടിൽ റെയിൽവേ പ്രത്യേക പാസഞ്ചർ ട്രെയിൻ സർവീസ് നടത്തും. ഇന്നും ഒക്ടോബർ ഒന്നിനുമാണ് ഈ പ്രത്യേക സർവീസുകൾ. ഇന്ന് (സെപ്റ്റംബർ 26) വൈകീട്ട് ആറ് മണിക്ക് മംഗളൂരുവിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 12.30-ന് ഷൊർണൂരിൽ എത്തിച്ചേരും.
ഒക്ടോബർ ഒന്നിനും ഇതേ സമയക്രമത്തിൽ ട്രെയിൻ സർവീസ് നടത്തും. 13 ജനറൽ കോച്ചുകളുണ്ടാകും. സമയക്രമം- കാസർകോട്- വൈകീട്ട് 6.38, കാഞ്ഞങ്ങാട്-7.04, നീലേശ്വരം-7.13, ചെറുവത്തൂർ-7.20, പയ്യന്നൂർ-7.31, പഴയങ്ങാടി- 7.44, കണ്ണൂർ-8.07, തലശ്ശേരി-8.38, മാഹി- 8.49. വടകര-9.04, കൊയിലാണ്ടി- 9.24, കോഴിക്കോട്-9.52, ഫറോക്ക്-10.09, തിരൂർ-10.38, കുറ്റിപ്പുറം-10.59. ഷൊർണൂർ-12.30 (രാത്രി).