Banner Ads

ഉപഭോക്താക്കൾക്ക് ആശ്വാസം; മിൽമയുടെ നൂറിലധികം ഉത്പന്നങ്ങൾക്ക് വില കുറയും.

തിരുവനന്തപുരം:പുതിയ ജി.എസ്.ടി. ഇളവുകൾ പ്രയോജനപ്പെടുത്തി മിൽമ അവരുടെ നൂറിലധികം ഉൽപ്പന്നങ്ങളുടെ വില കുറച്ചു. നെയ്യ്, വെണ്ണ, പനീർ, ഐസ്ക്രീം തുടങ്ങിയവയുടെ വിലയിലാണ് കുറവുണ്ടായത്.നെയ്യ് നെയ്യിന്റെ ജി.എസ്.ടി. 12 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറച്ചതിനെ തുടർന്ന് ലിറ്ററിന് 45 രൂപ കുറഞ്ഞ് 675 രൂപയായി.

അര ലിറ്റർ നെയ്യ് 25 രൂപ കുറഞ്ഞ് 345 രൂപയ്ക്കും ലഭിക്കും.വെണ്ണ400 ഗ്രാം വെണ്ണയുടെ വില 240 രൂപയിൽ നിന്ന് 225 രൂപയായി കുറഞ്ഞു.പനീർ 500 ഗ്രാം പനീറിന് 245 രൂപയിൽ നിന്ന് 234 രൂപയായി കുറവുണ്ടാകും.ഐസ്ക്രീം മിൽമയുടെ പ്രിയപ്പെട്ട വാനില ഐസ്ക്രീമിന്റെ വില ലിറ്ററിന് 220 രൂപയിൽ നിന്ന് 196 രൂപയായി കുറഞ്ഞു.

മറ്റ് ഉൽപ്പന്നങ്ങൾ ഫ്ലേവേർഡ് പാൽ, പായസം മിക്സ്, പാക്ക് ചെയ്ത ജ്യൂസുകൾ എന്നിവയുടെയും ജി.എസ്.ടി. കുറച്ചിട്ടുണ്ട്. അതുപോലെ, യു.എച്ച്.ടി. പാലിന്റെ ജി.എസ്.ടി. പൂർണ്ണമായും ഒഴിവാക്കി.നേരത്തെതന്നെ ജി.എസ്.ടി. ഇല്ലാത്തതിനാൽ പാലിന്റെ വിലയിൽ മാറ്റമുണ്ടായിട്ടില്ല. ജി.എസ്.ടി. കുറച്ചതിൻ്റെ പൂർണ്ണ ഗുണം ഉപഭോക്താക്കൾക്ക് ലഭിക്കുമെന്ന് മിൽമ ഉറപ്പ് നൽകുന്നു.