
തിരുവനന്തപുരം: വിഭജന ഭീതി ദിനാചരണം കോളേജുകളിൽ നടത്തില്ലെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു വ്യക്തമാക്കി. ക്യാമ്പസുകളിൽ എന്തു പരിപാടി നടത്തണമെന്ന് തീരുമാനിക്കാനുള്ള അധികാരം സർവകലാശാലകൾക്കില്ലെന്നും, ഇത്തരം പരിപാടികൾ സാമുദായിക സ്പർധയ്ക്ക് കാരണമാകുമെന്നും മന്ത്രി പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് കോളേജുകൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. അതേസമയം, കേരള സാങ്കേതിക സർവകലാശാലയുടെ വൈസ് ചാൻസലർ ദിനാചരണത്തിന് നിർദേശം നൽകിയിട്ടുണ്ടെന്ന് വ്യക്തമാക്കി. ഇതോടെ ഈ വിഷയത്തിൽ ഗവർണറും സർക്കാരും തമ്മിലുള്ള തർക്കം രൂക്ഷമാവുകയാണ്.