Banner Ads

മുണ്ടക്കൈ ചൂരൽമല ദുരന്ത ബാധിതരെ പുനരധിവാസം ; നിശ്ചിത സമയത്തുതന്നെ പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി

വയനാട് മുണ്ടക്കൈ ചൂരൽമല ദുരന്ത ബാധിതരെ പുനരധിവാസിപ്പിക്കുന്നതിനുള്ള ടൗൺഷിപ്പ് നിശ്ചിത സമയത്തുതന്നെ പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന സർക്കാരിന്റെ 4-ാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി കൽപ്പറ്റയിൽ സംഘടിപ്പിച്ച പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു മുഖ്യമന്ത്രി രാഷ്ട്രീയ പകപോക്കലോടെയാണ് കേരളത്തെ കേന്ദ്രം നിരന്തരം അവഗണിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

2018ലെ പ്രളയ സമയത്ത് കേരളത്തെ സഹായിക്കാൻ പല രാജ്യങ്ങളും തയ്യാറായി എന്നും എന്നാൽ കേന്ദ്രം ഇത് വിലക്കിയെന്നും അദ്ദേഹം ആരോപിച്ചു. മുണ്ടക്കൈ – ചൂരൽമല ദുരന്തത്തെ തുടർന്ന് കേരളത്തിന് ധനസഹായമായി ഒന്നും നൽകാൻ മോദി സർക്കാർ തയ്യാറായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരത്തിലുള്ള കേന്ദ്ര അവഗണനയെ മറികടന്ന് കേരളം മുന്നോട്ട് പോകുകയാണെന്ന് വ്യക്തമാക്കിയ അദ്ദേഹം മുണ്ടക്കൈ ചൂരൽമല ദുരന്ത ബാധിതരെ നിശ്ചിത സമയത്തുതന്നെ പുനരധിവസിപ്പിക്കുമെന്നും കേന്ദ്ര അവഗണനയ്ക്കിടയിലെ കേരളത്തിന്റെ അതിജീവനം ലോകത്തെ അത്ഭുതപ്പെടുത്തുകയാണെന്നും കൂട്ടിച്ചേർത്തു

Leave a Reply

Your email address will not be published. Required fields are marked *