Banner Ads

സംസ്ഥാനത്ത് റെക്കോർഡ് കുതിപ്പ്; ഒരു പവൻ സ്വർണത്തിന് 89,960 രൂപ, നിക്ഷേപകർക്ക് ഡിമാൻഡ് വർധിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ റെക്കോർഡ് വർധന. ഇന്ന് ഒറ്റയടിക്ക് പവന് 880 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ (22 കാറ്റ്) സ്വർണത്തിന്റെ വിപണി വില 89,960 രൂപ ആയി. ഒരു ഗ്രാം സ്വർണത്തിന് നിലവിൽ 11,245 രൂപയാണ് നൽകേണ്ടത്. ഇന്നലെ രണ്ടു തവണയായി സ്വര്‍ണ വിലയില്‍ മാറ്റമുണ്ടായി.

രാവിലെ 88,360 രൂപയായിരുന്ന വില ഉച്ചയ്ക്ക് ശേഷം 89,080 രൂപയിലേക്ക് രൂപയിലെത്തുകയായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വില കൂടിയും കുറഞ്ഞും നിൽക്കുകയായിരുന്നുവെങ്കിലും ഇപ്പോൾ വീണ്ടും വലിയ കുതിപ്പ് രേഖപ്പെടുത്തി. സ്വർണവില ഉടൻതന്നെ ഒരു ലക്ഷം കടക്കുമെന്ന സൂചനകളാണ് വിപണിയിൽ നിന്ന് ലഭിക്കുന്നത്.

വില അതിവേഗം ഉയർന്നിരുന്നെങ്കിലും അടുത്തിടെയുണ്ടായ ഏറ്റക്കുറച്ചിലുകൾ നിക്ഷേപകർക്ക് പുതിയ അവസരങ്ങൾ നൽകുന്നു. സ്വർണവില ഉയരുമ്പോഴും അതിന്റെ ആവശ്യകതയിൽ കാര്യമായ ഇടിവ് ഉണ്ടായിട്ടില്ല എന്നത് ശ്രദ്ധേയമാണ്.